01:39am 05 September 2026
NEWS
ദേശീയ പോളിയോ രോഗ നിർമ്മാർജ്ജന പരിപാടി 2026ൻ്റെ നഗരസഭാതല ഉദ്ഘാടനം
28/06/2026  09:21 PM IST
nila
ദേശീയ പോളിയോ രോഗ നിർമ്മാർജ്ജന പരിപാടി 2026ൻ്റെ നഗരസഭാതല ഉദ്ഘാടനം

ചെങ്ങന്നൂർ : നഗരസഭ സർക്കാർ ജില്ലാ ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച ദേശീയ പോളിയോ രോഗ നിർമ്മാർജ്ജന പരിപാടി 2026ൻ്റെ നഗരസഭാതല ഉദ്ഘാടനം  ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഷിബു രാജൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സാലി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. കെ. അനിൽകുമാർ, ആശുപത്രി ചീഫ് കൺസൾട്ടൻ്റ് ഡോ. എസ്. പ്രതിഭ, ശിശു രോഗ മേധാവി ഡോ: സംഗീത ജോസഫ്, പബ്ലിക് ഹെൽത്ത് നേഴ്സ് കെ. ആർ. ജയശ്രീ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി.എസ്. മഹാദേവ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് പി.വി. താഹിറ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.